കൊറോണയെ ഇങ്ങോട്ടയച്ചത് കൃഷ്‌ണഭഗവാനെന്ന് കോൺഗ്രസ് നേതാവ്, മാപ്പ് പറയണമെന്ന് ബിജെപി

Webdunia
ബുധന്‍, 1 ജൂലൈ 2020 (13:46 IST)
ഉത്തരാഖണ്ഡ്: കൊറോണ വൈറസ് ലോകത്തിന് നൽകിയത് കൃഷ്‌ണഭ‌ഗവാനാണെന്ന ഉത്തരാഖണ്ഡിലെ കോൺ​ഗ്രസ് ഉപാധ്യക്ഷൻ‌ സൂര്യകാന്ത് ധസ്മാനയുടെ പ്രസ്‌താവനക്കെതിരെ വിമർശനം ശക്തമാകുന്നു. സൂര്യകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തി.ഒരു പ്രാദേശിക ഹിന്ദി വാർത്താ ചാനലിന്റെ സംവാദത്തിൽ പങ്കെടുക്കവേയാണ് കോൺ​ഗ്രസ് നേതാവ് ഈ പരാമർശം  നടത്തിയത്.ഇത് വളരെ വേഗം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.കോൺ​ഗ്രസ് നേതാവ് സനാതന ധർമ്മത്തെ അപമാനിച്ചു എന്നാണ് മിക്കവരുടെയും പ്രതികരണം.
 
കൊറോണ, കൃഷ്ണ എന്നീ വാക്കുകൾ ആരംഭിക്കുന്നത് ക എന്ന അക്ഷരത്തിൽ നിന്നാണെന്നും അതിനാൽ കൊറോണ വൈറസിനെ ഇങ്ങോട്ടയച്ചത് കൃഷ്‌ണനാണെന്നത് വ്യക്തമാണെന്നായിരുന്നു സൂര്യകാന്തിന്റെ പരാമർശം.എന്നാൽ സനാതന ധർമ്മത്തിനെതിരായോ കൃഷ്ണ ഭ​ഗവാനെതിരായോ താൻ ഒന്നും പറഞ്ഞിട്ടില്ല എന്ന് സൂര്യകാന്ത് പിന്നീട് വിശദീകരിച്ചു.
 
പ്രസ്‌താവന ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണൂണ്ടായത്. ഭഗവത് ഗീതയെ ഉദ്ധരിച്ചാണ് താൻ ഇക്കാര്യം പറഞ്ഞത്.ഭ​ഗവദ് ​ഗീതയിൽ ലോകത്തിൻെ സ്രഷ്ടാവും സംരക്ഷകനും നശിപ്പിക്കുന്നവനും താൻ തന്നെയാണെന്ന് കൃഷ്‌ണൻ പറയുന്നുണ്ട്.അവന്റെ ഇഷ്ടമല്ലാതെ ലോകത്തിൽ മറ്റൊന്നും സംഭവിക്കുന്നില്ല. കൊറോണയെ ശ്രീകൃഷ്ണ ഭ​ഗവാൻ അയച്ചതാണെന്നും അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ വാക്‌സിൻ വികസിപ്പിച്ചിട്ടുണ്ടെന്നുമാണ് താൻ പറഞ്ഞതെന്നും സൂര്യകാന്ത് പറഞ്ഞു.
 
എന്നാൽ ഇത് കോൺഗ്രസിന്റെ പാപ്പരത്തത്തെയാണ് തെളിയിക്കുന്നതെന്നും കൃഷ്‌ണൻ ലോകത്ത് വന്നത് അസുരരെ നശിപ്പിക്കാനാണെന്നും ബിജെപി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article