പാര്‍ട്ടിക്കുള്ളിലെ കാലഹരണപ്പെട്ട സംവിധാനങ്ങള്‍ മാറ്റുന്നതിന് കാണിക്കുന്ന കാലതാമസം അമ്പരപ്പിക്കുന്നതാണ് എന്നായിരുന്നു സഞ്ജയ് ഝായുടെ പരാമർശം.ഗാന്ധിയന്‍ ആശയങ്ങള്‍ നെഹ്റുവിന്‍റെ കാഴ്ചപ്പാടിലൂടെ എന്ന ആശയം ശിഥിലമാകുന്നത് വേദനിപ്പിക്കുന്നുവെന്നും ഝാ എഴുതിയിരുന്നു. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചത്.സഞ്ജയ് ഝാക്ക് പകരം അഭിഷേക് ദത്ത്, സാധന ഭാരതി എന്നിവരെ കോണ്‍ഗ്രസ് നാഷണല്‍ മീഡിയ പാനലില്‍ നിയോഗിച്ചതായും കോണ്‍ഗ്രസ് അധ്യക്ഷ വിശദമാക്കി.