ഇഷ്ടവിവാഹം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗം, മുൻ വിധി തിരുത്തി അലഹബാദ് ഹൈക്കോടതി

Webdunia
ചൊവ്വ, 24 നവം‌ബര്‍ 2020 (13:00 IST)
മതവിശ്വാസം നോക്കാതെ ഇഷ്ടപ്പെട്ട ആളിനോടൊപ്പം ജീവിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്രത്തിന്റെയും ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹത്തിന് വേണ്ടി മാത്രമുള്ള മതം മാറ്റം അസ്വീകാര്യമാണെന്ന മുൻ വിധി തള്ളികൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
 
പരസ്‌പര സമ്മതത്തോടെ രണ്ട് വ്യക്തിക‌ൾക്ക് അത് ഒരേ ലിംഗമാണെങ്കിൽ കൂടി ഒരുമിച്ച് ജീവിക്കാൻ നിയമം അനുമതി നൽകുന്നുണ്ട്. അതിൽ ഇടപെടാൻ മറ്റ് വ്യക്തികൾക്കോ, കുടുംബത്തിനോ,ഭരണഗൂഡത്തിനോ അവകാശമില്ല. ജസ്റ്റിസുമാരായ പങ്കജ് നഖ്വി,വിവേക് അഗർവാൾ എന്നിവർ ചൂണ്ടികാട്ടി. മതംമാറ്റ വിവാഹവുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കികൊണ്ടാണ് കോടതി വിധി.
 
തങ്ങൾക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മിശ്ര വിവാഹം കഴിച്ച ദമ്പതികൽ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. തങ്ങൾക്ക് പ്രായപൂർത്തിയായെന്നും ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ദമ്പതികൾ ഹർജിയിൽ പറഞ്ഞു. കോടതി വ്യക്തികളായാണ് മറിച്ച് ഹിന്ദുവും മുസ്ലീമുമായല്ല കാണുന്നതെന്ന് കോടതി പറഞ്ഞു. അവർ ഒരു വർഷത്തിലേറെയായി പരസ്‌പര സമ്മതത്തോടെയാണ് ജീവിക്കുന്നത്. അതിൽ ഇടപെടുന്നത് വ്യക്തിസ്വാതന്ത്രത്തിൽ മേലെയുള്ള കടന്നുകയറ്റമാണ് മുൻ ഉത്തരവ് തള്ളികൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article