വിവാഹം ഉറപ്പിച്ചതിനു പിന്നാലെ മകന്‍ കാമുകിയുടെകൂടെ ഒളിച്ചോടി; വധുവിന്റെ വീട്ടുകാര്‍ വരന്റെ മാതാവിന്റെ തല മൊട്ടയടിച്ച് നഗ്നയാക്കി നടത്തി

ശ്രീനു എസ്

വെള്ളി, 20 നവം‌ബര്‍ 2020 (17:36 IST)
വിവാഹം ഉറപ്പിച്ചതിനു പിന്നാലെ മകന്‍ കാമുകിയുടെകൂടെ ഒളിച്ചോടിയതിന്റെ പ്രതികാരമായി വധുവിന്റെ വീട്ടുകാര്‍ വരന്റെ മാതാവിന്റെ തല മൊട്ടയടിച്ച് നഗ്നയാക്കി തെരുവിലൂടെ നടത്തി. ബീഹാറിലെ ദര്‍ബംഗയിലാണ് ദാരുണ സംഭവം നടന്നത്. ഇവരുടെ മകന്‍ ദിവസങ്ങള്‍ക്കുമുന്‍പ് കാമുകയുമായി ഒളിച്ചോടിയിരുന്നു. പിന്നാലെ വധുവിന്റെ വീട്ടില്‍ നിന്ന് ഒരു സംഘം ആളുകള്‍ എത്തി സ്ത്രീയുടെ തല മൊട്ടയടിക്കുകയും വിവസ്ത്രയാക്കി തെരുവിലൂടെ നടത്തുകയായിരുന്നു. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
 
നഗ്നയാക്കി തെരുവീലൂടെ നടത്തിയ കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സ്ത്രീയും ഇവരുടെ  ഭര്‍ത്താവും നാട്ടുകാരും പറയുന്നത് ഇത്തരം ഒരു സംഭവം നടന്നുവെന്നാണ്. അതേസമയം ഇവരുടെ തല മൊട്ടയടിച്ചത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍