കൊച്ചി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഈ അധ്യായന വര്‍ഷം ചിലവിന് ആനുപാതികമായ ഫീസ് മാത്രമേ ഈടാക്കാവു എന്നുകാട്ടി സര്‍ക്കുലര്‍ പുറത്തിറക്കാന്‍ സര്‍ക്കരിനും സിബിഎസ്ഇയ്ക്കും നിര്‍ദേശം നാല്‍കി ഹൈക്കോടതി. ഫീസില്‍ ഇളവ് ആവശ്യപ്പെട്ടള്ള്‌ല വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. അതേസമയം ഫീസ് നല്‍കാതിരിയ്ക്കുന്ന സാഹചര്യം ആനുവദിയ്ക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.
ഫീസ് നിശ്ചയിയ്‌ക്കേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശമനുസരിച്ചാണ് എന്ന് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടീസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിയ്ക്കുന്നത്. ഫീസ് സംബന്ധിച്ച് കോടതിയുടെ മുന്‍ ഉത്തരവുകളൂടെ അടിസ്ഥാനത്തിലായിരിയ്ക്കണം സര്‍ക്കുലര്‍. ഇതിന് മാധ്യമങ്ങളില്‍ ആവശ്യമായ പ്രചാരണം നല്‍കണം. സര്‍ക്കുലര്‍ ഈ അധ്യായന വര്‍ഷത്തേയ്ക്ക് മാത്രമുള്ളതായിരിയ്ക്കും.