നടി അക്രമിയ്ക്കപ്പെട്ട കേസ്: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍

വെബ്ദുനിയ ലേഖകൻ

ചൊവ്വ, 24 നവം‌ബര്‍ 2020 (09:08 IST)
നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. നടി അക്രമിയ്ക്കപ്പെട്ട കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇന്ന് പുലര്‍ച്ചയോടെ പത്തനാപുരത്തുനിന്നും പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി തിങ്കളാഴ്ച തള്ളിയിരുന്നു
 
നടി അക്രമിയ്ക്കപ്പെട്ട കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിനെ സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കുകയും ഭീഷണുപ്പെടുത്തുകയും ചെയ്തു എന്ന കേസിലാന് അറസ്റ്റ്. വിപിന്‍ലാലിനെ വീട്ടിലെത്തിയും ബന്ധുക്കള്‍ മുഖാന്തരവും സ്വാധീനിയ്ക്കാന്‍ ശ്രമിച്ചു എന്നും ഇതിന് വഴങ്ങാതെ വന്നതോടെ ഫോണില്‍ വിളിച്ചും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്. വിപിന്‍ലാല്‍ ബേക്കല്‍ പൊലീസില്‍ നല്‍കിയാപരാതിയീല്‍ വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രദീപ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍