വീണ്ടും പൊട്ടിത്തെറി: കർണാടകയുടെ വഴിയേ ഗോവയും; പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

വ്യാഴം, 11 ജൂലൈ 2019 (09:55 IST)
കർണാടകയുടെ വഴിയേ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് ഗോവയും നീങ്ങുന്നു എന്ന് സൂചനകൾ. ഇന്നലെ ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ബിജെപിയിലേക്ക് മാറുന്നതിനായി സ്പീക്കറെ സമീപിച്ചു. കർണാടകയിൽ സമാനമായി വിമത കോണ്‍ഗ്രസ് എംഎല്‍എ മാരുടെ രാജിയെ തുടര്‍ന്ന് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ഗോവയിലും നീക്കം നടക്കുന്നത്. നിലവിൽ 15 അംഗങ്ങളാണ് പാര്‍ട്ടിയിലുള്ളത്.
 
കർണാടകയില്‍ കഴിഞ്ഞ ദിവസം 14 കോണ്‍ഗ്രസ് എംഎല്‍എ മാരാണ് രാജി സമര്‍പ്പിച്ചത്. അതിൽ ഒന്‍പത് പേരുടെ രാജി സ്പീക്കര്‍ തള്ളിയതിനാല്‍ എട്ട് പേര്‍ ഇന്ന് വീണ്ടും സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചിരുന്നു. വേണ്ടവിധത്തിലുള്ള നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് രാജിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കര്‍ രാജി തള്ളിയത്. പ്രശ്നപരിഹാരത്തിനായി എംഎല്‍എമാരെ കാണാനായി മുംബൈയിലെ ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍