നേതൃ‌മാറ്റം ആവശ്യപ്പെട്ട് കത്തയച്ച 23 വിമത നേതാക്കൾ ശനിയാഴ്‌ച്ച സോണിയ ഗാന്ധിയെ കണ്ടേക്കുമെന്ന് റിപ്പോർട്ട്

Webdunia
വ്യാഴം, 17 ഡിസം‌ബര്‍ 2020 (19:50 IST)
കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെടുന്ന 23 മുതിർന്ന കോൺഗ്രസ് നേതാക്കൾപാർട്ടി അധ്യക്ഷൻ സോണിയാഗാന്ധിയുമായി ശനിയാഴ്‌ച്ച കൂടിക്കാഴ്‌ച്ച നടത്തിയേക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥാണ് കൂടിക്കാഴ്ചയ്ക്ക് വേദി ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തേക്കും. 
 
പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തി നേരത്തെ സോണിയയ്ക്ക് കത്തയച്ച 23 നേതാക്കള്‍ പാര്‍ട്ടിക്ക് ഊർജ്ജസ്വലമായ പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസ് ദയനീയമായ പ്രകടനമാണ് നടത്തിയത്. പാര്‍ട്ടിയില്‍ സമഗ്ര വിലയിരുത്തല്‍ ആവശ്യമാണെന്ന് മുൻ ധനമന്ത്രി പി ചിദംബരം ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article