ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ, അഞ്ച് സൈനികർക്ക് വീരമൃത്യു

Webdunia
ഞായര്‍, 3 മെയ് 2020 (09:58 IST)
ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്കും ഒരു സുരക്ഷാ ഉദ്യോഗംസ്ഥനും വീരമൃത്യു. കേണൽ, മേജർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരും. രണ്ട് സൈനികരും, ഒരു ജമ്മു കശ്മീർ പൊലീസ് ജവാനുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വടക്കൻ കശ്മീരിലെ ഹന്ദ്വാരയിലെ ഗ്രാമത്തിലായിരുന്നു ആക്രമണം. 
 
ഹിന്ദ്വാരയിലെ ഒരു വീട്ടിൽ ഭീകരൻ ബന്ധികളാക്കിയവരെ മോചിപ്പിയ്ക്കനുള്ള ദൗത്യത്തിനിടെയാണ് 5 സൈനികർക്ക് ജീവൻ നഷ്ടമായത്. വീട്ടിൽ എത്തിയ എത്തിയ 21 രാഷ്ട്രിയ റൈഫിൾ സംഘം വീട്ടിൽ ബന്ധികളാക്കിയിരുന്നവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഇതിനു പിന്നാലെയായിരുന്നു ആക്രമണം. രണ്ട് ഭീകരരെ സൈന്യം വധിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article