വീഡിയോ കോളിങ് ആപ്പുമായി ജിയോയും, ഒരേസമയം 100 പേരുമായി വീഡിയോ ചാറ്റ് ചെയ്യാം ജിയോ മീറ്റ് ഉടൻ !

ശനി, 2 മെയ് 2020 (14:55 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ വീഡിയോ കോളിങ് പ്ലാറ്റ്ഫോമുകൾക്ക് ഞെട്ടിപ്പിയ്ക്കുന്ന വളർച്ചയാണ് ഉണ്ടായത്. സൂം ഉൽപ്പടെയുള്ള പ്ലാറ്റ്ഫോമുകൾ സ്വന്തമാക്കിയ വിജയം പ്രയോജനപ്പെടുത്താൻ ജിയോയും തയ്യാറെടുക്കുകയാണ്. ജിയോയുടെ വീഡിയോകോളിങ് ആപ്പായ ജിയോമീറ്റ് ഉടൻ എത്തും. ജിയോയുടെ സീനിയർ വൈസ് പ്രസിഡന്റ് പങ്കജ് പറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരേസമയം 100 പേർക്ക് വരെ വീഡിയോകോൾ ചെയ്യാൻ സംവിധാനമുള്ള ആപ്പായിരിയ്ക്കും ജിയോ മീറ്റ്. 
 
ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ്, മാക്‌ ഒഎസ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ തുടക്കത്തിൽ തന്നെ ആപ്പ് ലഭിക്കും. ജിയോ മീറ്റ് ഇൻസ്റ്റാൾ ചെയ്യാത്തവർക്ക് പോലും വീഡിയോകോളിൽ പങ്കെടുക്കാൻ സാധിയ്ക്കും. മോസിലാ ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം തുടങ്ങിയ ബ്രൗസറുകളെ ജിയോ മീറ്റ് സപ്പോർട്ട് ചെയ്യും. ജിയോയുടെ ഇ ഹെൽത്ത് പ്ലാറ്റ്ഫോമിലേക്കും ജിയോമീറ്റിലൂടെ പ്രവേശിക്കാം. ഇതിലൂടെടെ ഡോക്ടർമാരുമായി ആരോഗ്യ കാര്യങ്ങൾ ചർച്ച ചെയ്യുകയുമാവാം. കുട്ടികൾക്കുള്ള വെർച്വൽ ക്ലാസ്‌ മുറികളും ജിയോമീറ്റിൽ ഉണ്ടാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍