വാഹനം നിർത്താൻ ആവശ്യപ്പെട്ടു, ബോണറ്റിലേയ്ക്ക് പൊലീസുകാരനെ ഇടിച്ചിട്ട് കടക്കാൻ ശ്രമിച്ച് യുവാവ്, വീഡിയോ
ജലന്ധർ: ലോക്ഡൗണിൽ പരിശോധനയ്ക്കിടെ വാഹനം നിർത്താൻ ആവശ്യപ്പെട്ട പൊലീസുകാരനെ ഇടിച്ചിട്ട് കടന്നുകളയാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറിലെ മിൽക്ബർ ചൗക്കിന് സമീപമാണ് സംഭവം ഉണ്ടായത്. പരിശോധനയ്ക്കായി വാഹനം നിർത്താൻ എഎസ്ഐ മുൽക്‌രാജ് ആവശ്യപ്പെട്ടു. എന്നാൽ. പൊലീസ് ഉദ്യോഗസ്ഥനെ യുവാവ് ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
മുൽക്‌രാജ് ഉടൻ ബോണറ്റിലേയ്ക്ക് ചാടിക്കയറിയതോടെയാണ് വലിയ അപകടം ഒഴിവായത്. എന്നിട്ടും വാഹനം നിർത്താൻ യുവാവ് തയ്യാറായില്ലില്ല. ബോണറ്റിനു മുകളിൽ പൊലീസ് ഉദ്യോഗസ്ഥനുമായി കുറച്ചുദൂരം കൂടി വാഹനം ഓടി. എന്നാൽ പിന്നീട് വേഗത കുറച്ച യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.