കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകളിൽ എല്ലാവർക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി കേന്ദ്രം

ശനി, 2 മെയ് 2020 (09:06 IST)
രാജ്യത്ത് കൊവിഡ് 19 കേസുകളിൽ വലിയ വർധനവുണ്ടാകുന്ന പശ്ചാത്തലത്തിൽ കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിയ്ക്കുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ 130 ജില്ലകളിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന ജനങ്ങൾ ആരോഗ്യ സേതു ആപ്പ് നിർബന്ധമായും ഉപയോഗിയ്ക്കണം എന്ന് കേന്ദ്രം നിർദേശം നൽകി. കണ്ടെയ്ൻമെന്റ് സോണുകളിൽ എല്ലാവരും ആരോഗ്യ സേതു ആപ്പ് ഉപയോഗിയ്ക്കുന്നതായി പ്രാദേശിക ഭരണകൂടങ്ങൾ ഉറപ്പുവരുത്തണം എന്നും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. 
 
കണ്ടെയ്‌നർ സോണിലെ ഓരോ വ്യക്തിയെയും കൃത്യമായി നിരീക്ഷിയ്ക്കുന്നതിനാണ് ഇത്. രോഗബാധ സംശയിയ്ക്കുന്നവരെ ഉടൻ ക്വറന്റീനിലേയ്ക്ക് മാറ്റൻ ഉൾപ്പടെ ഇതിലൂടെ സാധിയ്ക്കും. സ്മർട്ട്ഫോണുകളിലെ ലോക്കേഷൻ, ബ്ലൂട്ടൂട്ട് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവർത്തിയ്ക്കുന്നത്. ഇതിലൂടെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകും. രോഗ ലക്ഷണങ്ങൾ, സ്വീകരിയ്ക്കേണ്ട മുൻകരുതലുകൾ എന്നിവയെ കുറിച്ച് ആപ്പിൽ കൃത്യമായ വിവരങ്ങൾ ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍