ഭീഷണിയുടെ സ്വരവുമായി ‘ചിന്നമ്മ’; ഗവര്‍ണറെ പേടിപ്പിക്കേണ്ട, നോക്കിയും കണ്ടും സംസാരിക്കണമെന്ന് ഒപിഎസ് പക്ഷം

Webdunia
ശനി, 11 ഫെബ്രുവരി 2017 (15:13 IST)
നടപടികള്‍ വൈകിക്കുന്നതില്‍ കോപാകുലയായി ശശികല. ഇന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ആണ് ശശികല നിലപാട് വ്യക്തമാക്കിയത്. പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജി വെച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കണം.
 
ഭരണഘടനയില്‍ വിശ്വാസമുള്ളതു കൊണ്ടാണ് ക്ഷമയോടെ ഇരിക്കുന്നത്. എന്നാല്‍, ക്ഷമയ്ക്കും പരിധിയുണ്ടെന്നും അവര്‍ പറഞ്ഞു. ജയലളിത ഒരുപാട് വെല്ലുവിളികള്‍ നേരിട്ടയാളാണെന്നും ഇപ്പോള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ട സമയമാണെന്നും അവര്‍ പറഞ്ഞു.
 
എന്നാല്‍, ശശികലയുടെ ഈ നിലപാടിനെ വിമര്‍ശിച്ച് എ ഡി എം കെയിലെ ഒ പി എസ് പക്ഷം രംഗത്തെത്തി. ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്ന് വിമര്‍ശിച്ച ഒ പി എസ് പക്ഷത്തിലെ അംഗങ്ങള്‍ നോക്കിയും കണ്ടും സംസാരിക്കണമെന്ന് ശശികലയെ ഓര്‍മ്മിപ്പിക്കാനും മറന്നില്ല.
Next Article