ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന വൻതോതിൽ അണ്ടർവാട്ടർ ഡ്രോണുകൾ വിന്യസിച്ചിട്ടുള്ളതായി പ്രതിരോധ വിദഗ്ധന്‍ എച്ച്.ഐ സട്ടന്‍.മാസങ്ങളോളും നിരീക്ഷണം നടത്തി നാവിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന സീ വിങ് ഗ്ലൈഡറുകള്‍ എന്നറിയപ്പെടുന്ന ഡ്രോണുകളാണ് ചൈന ഇത്തരത്തിൽ വിന്യസിച്ചിരിക്കുന്നതെന്ന് ഫോബ്‌സ് മാസികയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 14 ഡ്രോണുകളെ വിന്യസിച്ചുവെങ്കിലും അവയില്‍ 12 എണ്ണത്തെ മാത്രമെ നിരീക്ഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് വിലയിരുത്തുന്നത്. ഇവ ദീർഘകാല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ഇവയുടെ ദൗത്യം.
ഇന്‍ഡോ- പസിഫിക് മേഖലയില്‍ രാജ്യം വെല്ലുവിളികളൊന്നും നേരിടുന്നില്ലെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടുത്തിടെയാണ് വെളിപ്പെടുത്തിയത്.