കൊവിഡ് വാക്‌സിന് ഉടൻ അനുമതി നൽകിയേക്കും, എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2 മുതൽ ഡ്രൈ റൺ

വ്യാഴം, 31 ഡിസം‌ബര്‍ 2020 (16:00 IST)
കൊവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഉടൻ തന്നെ അനുമതി നൽകിയേക്കുമെന്ന സൂചന നൽകി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വിജി സോമനി . കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ച്ച അടിയന്തിര യോഗം ചേരാനിരിക്കെയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ പ്രസ്‌താവന.
 
നേരത്തെ ലോകത്തേറ്റവും വലിയ കൊവിഡ് പ്രതിരോധ കുത്തിവെയ്‌പിനായി രാജ്യം തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.അതേസമയം ടെ ജനുവരി 2 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കി.
 
നേരത്തെ ആന്ധ്രപ്രദേശ്,ഗുജ്‌റത്ത്,പഞ്ചാബ്,അസം എന്നീ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകലിൽ രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ഡ്രൈറണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി വ്യക്തമായതിനെ തുടര്‍ന്നാണ് എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈറണ്‍ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍