ഡികെ ശിവകുമാറിന്റെ ഓഫീസിലും വീട്ടിലുമടക്കം 14 ഇടങ്ങളിൽ സിബിഐ റെയ്‌ഡ്

Webdunia
തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (12:25 IST)
കർണാടക പിസിസി അധ്യ്ക്ഷൻ ഡികെ ശിവകുമാറുമായി ബന്ധപ്പെട്ട 14 കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ്. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായാണ് റെയ്‌ഡ്. സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഒരേസമയം വിവിധ ഇടങ്ങളിൽ റെയ്‌ഡ് നടക്കുന്നത്.
 
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ വെച്ചാണ് സിബിഐ ഡികെ ശിവകുമാറിനെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഡി.കെ. ശിവകുമാര്‍, സഹോദരന്‍ ഡി.കെ. സുരേഷ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ്‌ റെയ്ഡ്.

അനുബന്ധ വാര്‍ത്തകള്‍

Next Article