ബാബറി മസ്ജിദ് തകർത്ത കേസിൽ ഇന്ന് വിധി, കോടതി പരിസരത്തും അയോധ്യയിലും കനത്ത സുരക്ഷ

ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (07:22 IST)
ഡൽഹി: അയോധ്യയിൽ ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക സിബിഐ കോടത്തി ഇന്ന് വിധി പറയും. 27 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ ഇന്ന് വിധി പ്രസ്താവിയ്ക്കുന്നത്. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽകെ അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി കല്യാൺ സിങ് എന്നിവരടക്കം 32 പേരാണ് കേസിലെ പ്രതികൾ. കോടതി പരിസരത്തും, അയോധ്യയിലും കൂടുതൽ പൊലീസുകാരെയും അർധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
 
എല്ലാ പ്രതികളോടും ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയിരുന്നു എങ്കിലും പ്രാായാധിക്യ കൊവിഡും ചൂണ്ടിക്കാട്ടി എൽ‌ കെ അഡ്വാനി ഉൾപ്പടെയുള്ള നേതാക്കൾ എത്തിയേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് ബധിച്ച് ഋഷികേശ് എയിംസിൽ ചികിത്സയിൽ കഴിയുന്ന ഉമാഭാരതി മാത്രാമേ എത്തില്ല എന്ന അറിയിച്ചിട്ടുള്ളു എന്ന് കോടതി വൃത്തങ്ങൾ പറഞ്ഞു. കേസിൽ വിധി പറയുന്ന ജഡ്ജി എ കെ യാദവ് വിരമിയ്കുന്നതും ഇന്നാണ് എന്ന പ്രത്യേകതയുമുണ്ട്.
 
എൽകെ അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ ഉൾപ്പടെ വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതി വിസ്തരിച്ചത്. 351 സാക്ഷികലെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചു. 32 പ്രതികളിൽ 25 പേർക്കും വേണ്ടി ഹാജരാകുന്നത് കെകെ മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐയുടെ അഭിഭാഷകൻ. രണ്ട് വർഷംകൊണ്ട് കേസിൽ വിചാരണ പൂർത്തിയാക്കണം എന്ന് 2017 ഏപ്രിലിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ആദ്യം ഈ വർഷം ഓഗസ്റ്റ് 31 വരെയും പിന്നീട് സെപ്തബർ 30 വരെയും സമയം നീട്ടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍