ജെ‌സ്‌ന സിറിയയിലെന്ന് കണ്ടെത്തിയിട്ടില്ല, വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സി‌ബിഐ

Webdunia
തിങ്കള്‍, 18 ഏപ്രില്‍ 2022 (12:44 IST)
നാലുവർഷം മുൻപ് കാണതായ പത്തനംതിട്ട സ്വദേശി ജെസ്ന മരിയ ജെയിംസ് (23) സിറിയയിലാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമനിഗമനത്തിലെത്താൻ ബുദ്ധിമുട്ടുണ്ടെന്നും സി‌ബിഐ അറിയിച്ചു.
 
ജെസ്‌നയെ കണ്ടെത്തിയെന്നും ജെസ്‌ന മതപരിവർത്തനം നടത്തി സിറിയയിൽ താമസിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. ഇതിനെ തുടർന്നാണ് സിബിഐയുടെ വിശദീകരണം. 2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടില്‍ ജെസ്നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധന്വിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞായിരുന്നു ജെസ്‌ന വീട്ടിൽ നിന്നും ഇറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article