മൊബൈലിന്‍റെ പാസ്‌വേഡ് എന്ത്? കാര്‍ത്തി ചിദംബരം വാ തുറന്നില്ല; ഇനി നുണപരിശോധനയല്ലാതെ വഴിയില്ലെന്ന് സിബിഐ!

Webdunia
ബുധന്‍, 7 മാര്‍ച്ച് 2018 (20:28 IST)
ഐ എന്‍ എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ നിര്‍ത്തിപ്പൊരിക്കുകയാണ് സി ബി ഐ. ഇനി കാര്‍ത്തിയെ നുണപരിശോധനയ്ക്ക് വിധേയനാക്കുകയാണ് സി ബി ഐയുടെ ലക്‍ഷ്യം.
 
മൊബൈല്‍ ഫോണുകളുടെയും ലാപ്‌ടോപ്പിന്‍റെയുമൊന്നും പാസ്‌വേഡ് നല്‍കാന്‍ കാര്‍ത്തി തയ്യാറാകാത്തതാണ് പ്രധാന കാരണം. ഇതോടെ കാര്‍ത്തിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ അന്വേഷണ സംഘം ഡല്‍ഹി പട്യാല കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. 
 
കാര്‍ത്തിയുടെ മൊബൈല്‍ ഫോണുകളും ലാപ് ടോപ്പുകളുമെല്ലാം സിബിഐ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇതിന്‍റെയൊന്നും പാസ്‌വേഡ് വെളിപ്പെടുത്താന്‍ കാര്‍ത്തി തയ്യാറായില്ല. കം‌പ്യൂട്ടര്‍ വിദഗ്ധരെ ഉപയോഗിച്ച് ഇവയുടെ പാസ്‌വേഡുകള്‍ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 
 
ചോദ്യം ചെയ്യലിനോടൊന്നും കാര്‍ത്തി സഹകരിക്കുന്നില്ലെന്നും സി ബി ഐ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐ എന്‍ എക്സ് മീഡിയയുടെ ഉടമയായ ഇന്ദ്രാണി മുഖര്‍ജിയെ കസ്റ്റഡിയില്‍ കിട്ടണമെന്നും സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വെള്ളിയാഴ്ച കോടതി പരിഗണിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article