കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

ശ്രീനു എസ്
ശനി, 26 സെപ്‌റ്റംബര്‍ 2020 (17:40 IST)
കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. വിമാനത്താവളത്തിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിമാന ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഏവിയേഷന്‍ സുരക്ഷാ ജീവനക്കാരനാണ് ഇത് ആദ്യം കണ്ടത്.
 
ആറുവെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇതില്‍ രണ്ടെണ്ണം ഉപയോഗിച്ചവയാണ്. വെടിയുണ്ടകള്‍ പീലമേട് പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article