പൂനെയിൽ 30 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണ് 5 മരണം

Webdunia
ശനി, 21 ജൂലൈ 2018 (15:33 IST)
പൂനെ: പൂനെയിൽ കെട്ടിടം തകർന്നുവീണ് അഞ്ചുപേർ മരിച്ചു. ശനിയാഴ്ച രാവിലെയോടെ പൂനെയിലെ മുന്ദ്‌വയിലാണ് സംഭവം ഉണ്ടായത്. 30 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.  
 
അപകടം നടന്ന ഉടൻ തന്നെ രക്ഷാ പ്രവർത്തനം നടത്തിയതിനാലാണ് എട്ടോളം പേരെ കെട്ടിടാവഷിഷ്ടങ്ങൾക്കടിയിൽ നിന്നും രക്ഷിക്കാനായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. 
 
നഗരത്തിലെ നിരവധി കെട്ടിടങ്ങൽ സുരക്ഷ ഭീഷഷണി ഉയർത്തുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചില കെട്ടിടങ്ങൽ പൊളിച്ചു നീക്കുന്നതിനായി മുനിസിപ്പൽ അധികൃതർ നോട്ടീസ് നൽകിയിട്ടുമുണ്ട്. എന്നാൽ ഇത് നടപ്പിലാക്കുന്നതിൽ വന്ന വിഴ്ചയാണ് അപകടത്തിനിടയാക്കിയത് എന്ന് വിമർശനം ഉയർന്നിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article