എയർ ഇന്ത്യ വിമാനത്തിൽ മൂട്ട ശല്യം: സർവീസ് നിർത്തിവച്ചു

ശനി, 21 ജൂലൈ 2018 (15:14 IST)
മുംബൈ: മൂട്ട ശല്യത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം താൽകാലികമായി സർവീസ് നിർത്തിവച്ചു. മുംബൈയിൽ നിന്നും ന്യുയോർക്കിലേക്ക് പോകേണ്ട. ബി 777 എന്ന വിമാനമാണ് മൂട്ട ശല്യം മൂലം സർവീസ് നിർത്തിവെക്കേണ്ടി വന്നത്. വിമാനം ശുചീകരണത്തിനു വേങ്ങി മാറ്റിയിരിക്കുകയാണ്. 
 
ന്യുയോർക്കിൽ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത ഒരു പെൺകുട്ടിയുടെ കയ്യിൽ എന്തോ കടിച്ച പാടു വരികയായിരുന്നു. തുടർന്ന് മാതാപിതാക്കൾ സീറ്റ് പരിശോധിച്ചപ്പോൾ മൂട്ടയെ കണ്ടെത്തുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ എന്തോ മരുന്നടിക്കുകയും ഇതോടെ മുഴുവൻ മൂട്ടകളും പുറത്തേക്ക് വരികയുമായിരുന്നു എന്ന് എയർ ഇന്ത്യക്ക് നൽകിയ പരാതിയിൽ പറയുന്നു.
 
മുൻപ് എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിലും സമാനമായ രീതിയിൽ മൂട്ട ശല്യം ഉണ്ടായിരുന്നു. പരാതികൾ കൂടി വരുന്ന സാഹചര്യത്തിലാണ് സർവീസുകൾ നിർത്തിവച്ച് വിമാനങ്ങൾ വൃത്തിയാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍