അപകടകാരിയായ ബ്ലൂ വെയില്‍ പോലുള്ള ഗെയിമുകളുടെ വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികളെടുക്കാൻ കേന്ദ്രസർക്കാരിനു സുപ്രീംകോടതിയുടെ നിർദേശം.
ഇത്തരം ഗെയിമുകളുടെ വ്യാപനം തടയാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണിക്കണം. ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഹർജികൾ പരിഗണിക്കരുതെന്നും ഹൈക്കോടതികൾക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കൊളയാളി ഗെയിമുകളെ സംബന്ധിച്ച് കേന്ദ്രസർക്കാരിനു നിര്‍ദേശം നല്‍കിയത്. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഡ് എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു.
ബ്ലൂ വെയില്‍ പോലെയുള്ള ഫയര്‍വാള്‍സിന്റെ സ്വാധീനത്തില്‍ നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.