ഉത്തര്‍പ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി: എട്ടുപേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ജൂണ്‍ 2022 (20:20 IST)
ഉത്തര്‍പ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. ഹാപുര്‍ ജില്ലയിലെ വ്യവസായിക മേഖലയിലെ കെമിക്കല്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. അതേസമയം കെട്ടിടത്തിനകത്ത് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അകത്തുള്ളവരെ പുറത്തെത്തിക്കാനും തീയണയ്ക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പരിക്കേറ്റ നിരവധിപേരെ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം നടന്നത്. ഇരുപതോളം പേര്‍ പരിക്കേറ്റ് ആശുപത്രിയിലായെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article