സംസ്ഥാനത്ത് കൊവിഡ് കുതിക്കുന്നു: ഇന്ന് രോഗം സ്ഥിരീകരിച്ചത് 1544 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ജൂണ്‍ 2022 (19:04 IST)
സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 1544 പേര്‍ക്കാണ്. അതേസമയം ടിപിആര്‍ 11.39ശതമാനം ഉയര്‍ന്നിരിക്കുകയാണ്. എറണാകുളത്താണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 481 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ജില്ലയില്‍ 221 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 
 
രാജ്യത്തെ കൊവിഡ് കേസുകളില്‍ എറ്റവും കൂടുതല്‍ ഇന്നും കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്ന് രോഗം മൂലം നാലുപേര്‍ മരിച്ചു. നാലുദിവസത്തിനിടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് 43പേരാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article