ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും അപമാനിക്കാന്‍ ശ്രമം: ഫേസ്ബുക്കിന് കത്തയച്ച് ബിജെപി

ശ്രീനു എസ്
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (08:13 IST)
ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും അപമാനിക്കാന്‍ ശ്രമം നടക്കുന്നുവെന്നരോപിച്ച് ഫേസ്ബുക്കിന് കത്തയച്ച് ബിജെപി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചത്. ഫേസ്ബുക്ക് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ രാഷ്ട്രിയ പരമായി പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപണവും കത്തില്‍ ഉണ്ട്. 
 
ബിജെപി അനുകൂല പോസ്റ്റുകള്‍ മായ്ച്ചുകളയുന്നു. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനിലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുകയും പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും കത്തില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article