പശുക്കള്‍ക്ക് രാഷ്ട്രമാതാ പദവി കിട്ടുന്നതുവരെ പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടര്‍ന്നേക്കാം. പശുവിനെ മോഷ്‌ടിക്കുമ്പോള്‍ മാത്രമാണ് വാര്‍ത്തയുണ്ടാകുന്നത്. ഇവര്‍ ഗോ സംരക്ഷകരെ ആക്രമിക്കുകയോ കല്ലെറിയുകയോ ചെയ്യുമ്പോള്‍ വാര്‍ത്തയാകാറില്ലെന്നും രാജസിംഗ് പറഞ്ഞു.
പശുവിന്റെ പേരിലുള്ള അക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. നിയമങ്ങള്‍ കര്‍ക്കശമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും പശു സംരക്ഷണത്തിന് പ്രത്യേക മന്ത്രാലയം ആരംഭിക്കണമെന്നും വീഡിയോ സന്ദേശത്തിലൂടെ
ബിജെപി എംഎല്‍എ ആവശ്യപ്പെട്ടു.
ബീഫ് കഴിക്കുന്നത് നിർത്തിയാൽ ആൾക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ പശുക്കൾ സംരക്ഷിക്കപ്പെടണം. ഇതിനായി മുസ്ലിങ്ങള്‍ പശുമാസം കഴിക്കുന്നത് അവസാനിപ്പിക്കണം. ബീഫിന്റെ ഉപയോഗം നിര്‍ത്തിയാല്‍ അക്രമണങ്ങള്‍ ഇല്ലാതാകും. പശുവിനെ കൊല്ലുന്നതില്‍ നിന്നും മാംസം കഴിക്കുന്നതില്‍ നിന്നും മുസ്ലിങ്ങള്‍ പിന്മാറിയാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. ലോകത്ത് ഒരു മതവും പശുവിനെ കൊലപ്പെടുത്തുന്നതിനെ അംഗീകരിച്ചിട്ടില്ലെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞിരുന്നു.