യുപിയില്‍ പശുവിനെ മോഷ്‌ടിച്ചെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്നു; അക്രമികള്‍ അറസ്‌റ്റില്‍

ബുധന്‍, 20 ജൂണ്‍ 2018 (13:03 IST)
പശുവിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ആക്രമണം തുടരുന്നു. പശുവിനെ മോഷ്‌ടിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ക്രൂര മര്‍ദ്ദനമേറ്റ കാസിം (45) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് സമയുദ്ദീൻ (65) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തിങ്കളാഴ്‌ചയാണ് സംഭവമുണ്ടായത്. ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് കാസിമിനെ ആക്രമിക്കള്‍ മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ മരിച്ചത്.

ബൈക്കിൽ എത്തിയ രണ്ട് പേരാണ് പശുവിനെ മോഷ്‌ടിച്ചെന്നാരോപിച്ച് കാസിമിനെയും സമയുദ്ദീനെയും മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദ്ദനമേറ്റ ഇരുവരും അവശരായി സംഭവസ്ഥലത്തു വീണു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ടു നിന്നവര്‍ പകര്‍ത്തുകയും ചെയ്‌തു.

കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളായ രണ്ടു പേരെയും അറസ്‌റ്റ് ചെയ്‌തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഹാപ്പൂർ സീനിയർ പൊലീസ് ഓഫീസർ സങ്കൽപ്പ് ശർമ്മ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍