ബിഫ് രാഷ്ട്രീയത്തിന്റെ മുഖമ്മൂടികൾ അഴിഞ്ഞു വീഴുന്നു. ദൈവത്തെ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യ ഒന്നാമത്

വെള്ളി, 13 ഏപ്രില്‍ 2018 (16:46 IST)
ബീഫ് എന്ന ഭക്ഷത്തിന്റെ പേരിൽ കുറച്ചൊന്നും പൊല്ലാപ്പല്ല കേന്ദ്ര സർക്കാരും സംഘപരിവാറും രാജ്യത്തുണ്ടാക്കിയത്. ബീഫ് കയ്യിൽ വെക്കുന്നത് രാജ്യദ്രോഹത്തേക്കാൾ വലിയ കുറ്റമായി മാറി. നിരവദി പേരെ ദയാരഹിതമായി കൊന്നു, ആക്രമിച്ചു, നാടുകടത്തി. പല ഗ്രാമങ്ങളിലും പശു സംരക്ഷണ സേനയെന്ന അക്രമ കൂട്ടായ്മകൾ ആളുകളുടെ മേൽ കുതിര കയറി. അവസാനം പവനായി ശവമായി എന്ന് പറയാതെ വയ്യ.
 
ദൈവത്തെ കശാപ്പു ചെയ്യുന്നത് സഹിക്കാനാകാത്ത സംഘപരിവാർ സംഘടനകൾ കണ്ണു തുറന്ന് പരിശോധിക്കേണ്ട കണക്ക് പുറത്ത് വന്നിരിക്കുന്നു. ലോകത്തിൽ ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന സ്ഥാനം ഇപ്പോൾ ഇന്ത്യയും ബ്രസീലും പങ്കു വെക്കുകയാണ് 2016-17 വർഷത്തിൽ 18.5 ലക്ഷം ടൺ ബീഫ് ഇന്ത്യ ലോക രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. 
 
31 രാജ്യങ്ങളാണ് ലോകത്ത് ബീഫ് കയറ്റുമതി ബിസിനസ്സിൽ ഏർപ്പെടുന്നത്. ഇതിൽ വലിയ പങ്കും കയറ്റുമതി ചെയ്യുന്നത് ഇന്ത്യയും ബ്രസീലും ഓസ്ട്രേലിയയും അമേരിക്കയുമാണ്. മീറ്റ് ഇമ്പോർട്ട് കൗൺസിൽ ഓഫ് അമേരിക്കയാണ് ഈ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ലോക വിപണിയിൽ ഇന്ത്യൻ ബീഫിന് ആവശ്യക്കാർ കൂടുതലാണ് എന്നതാണ് വാസ്തവം. നടപ്പ് വർഷത്തിൽ ഇന്ത്യയിൽ നിന്നുമുള്ള ബീഫിന്റെ കയറ്റുമതി ഇനിയും ഉയരും എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ അവസരം മുൻ നിർത്തി ചൈനയുമായി നേരിട്ടുള്ള ബീഫ് കയറ്റുമതിക്ക് കേന്ദ്രം പ്രത്യേഗ ധാരണയുമുണ്ടാക്കി.  
 
ദൈവത്തെ കശാപ്പ് ചെയ്ത് ശീതികരിച്ച് പാക്കറ്റുകളിലാക്കി ലോകരാജ്യങ്ങൾക്ക് വിൽക്കുന്നതിൽ തെറ്റില്ല എന്ന നിലപാടിലേക്ക് കേന്ദ്രം എത്തിച്ചേർന്നിരിക്കുന്നു എന്നു വേണം മനസ്സിലാക്കാൻ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍