ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെൻട്രൻ ജയിലിലേക്ക്: 25 വരെ റിമാൻഡിൽ, ജാമ്യാപേക്ഷ 18ന് പരിഗണിക്കും

Webdunia
ബുധന്‍, 11 നവം‌ബര്‍ 2020 (17:31 IST)
ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ ബെംഗളൂരു പ്രത്യേക കോടതി 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റും.
 
അതേസമയം ലഹരിമരുന്ന് കേസിൽ ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേസ് വിവരങ്ങൾ മാധ്യമങ്ങൾ നൽകുന്നത് തടയണമെന്നാവാശ്യപ്പെട്ട ബിനീഷിന്റെ പെറ്റീഷൻ കോടതി തള്ളി. കേസ് വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്നും കോടതി വ്യക്തമാക്കി.
 
3 തവണയായി 14 ദിവസം തുടർച്ചയായി ഇഡി കസ്റ്റഡിയിലാണ് ബിനീഷ്.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് ഒക്ടോബർ 29നാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article