കുരുക്ക് മുറുകുന്നു, ഇ‌ഡിക്ക് പിന്നാലെ ബിനീഷിനെ കസ്റ്റഡിയിൽ കിട്ടണമെന്ന ആവശ്യവുമായി എൻസി‌ബിയും

ശനി, 7 നവം‌ബര്‍ 2020 (12:38 IST)
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻസിബി കോടതിയിൽ അപേക്ഷ നൽകി.ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എൻസിബിയുടെ നിർണായക നീക്കം.
 
ബിനീഷ് ലഹരിമരുന്ന് വ്യാപനം നടത്തിയെന്നാണ് എൻസി‌ബിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട കേസ് വിവരങ്ങൾ ഇഡി ഓഫീസിൽ നേരിട്ടെത്തി നേരത്തെ എൻസിബി ശേഖരിച്ചിരുന്നു. എൻസി‌ബിയുടെ അപേക്ഷ തിങ്കളാഴ്‌ച്ച കോടതി പരിഗണിക്കും. 
 
അതേസമയം ഇന്ന് കസ്റ്റഡി കാലാവധി തീരുന്ന ബിനീഷിനെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും. കേരളത്തിൽ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇനിയും കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടേക്കും. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വൈകിയും ചോദ്യം ചെയ്യൽ നീണ്ടത് ചൂണ്ടിക്കാട്ടി, ബിനീഷിനെ ഇഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് ബിനീഷിന്റെ അഭിഭാഷകർ കോടതിയിൽ ബോധിപ്പിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍