മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ടീമും അറിഞ്ഞാണ് നയതന്ത്ര ചാനൽ വഴിയുള്ള കള്ളകടത്ത് നടന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സ്വർണത്തിന് പുറമെ ഇലക്‌ട്രോണിക് സാധനങ്ങളും നയതന്ത്ര ചാനൽ വഴി കടത്തിയിട്ടുള്ളതായി കോടതിയ്ക് നൽകിയ കസ്റ്റഡി അപേക്ഷയിൽ ഇഡി വ്യക്തമാക്കി.
കോഴ ഇടപാടുകൾ ശിവശങ്കർ അറിഞ്ഞിരുന്നതായി സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട്. ഒരൊ കോടി രൂപ ലോക്കറിൽ സൂക്ഷിക്കാൻ ഉപദേശിച്ചത് ശിവശങ്കർ ആണെന്ന് സ്വപ്ന പറഞ്ഞു. പുതിയ കണെത്തലുകളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ ഒരു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. ശിവശങ്കറിനെതിരെയുള്ള കൂടുതൽ തെളിവുകൾ മുദ്ര വെച്ച കവറിൽ ഇഡി കൈമാറി.