ബെംഗളൂര്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് ലഭിച്ചതായി ഇഡി കോടതിയില്‍

ശ്രീനു എസ്

ശനി, 7 നവം‌ബര്‍ 2020 (15:30 IST)
ബെംഗളൂര്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് ലഭിച്ചതായി ഇഡി കോടതിയില്‍. ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടുന്നതിനായി ബിനീഷിനെ കോടതിയില്‍ ഹാജരാക്കവെയാണ് ഇഡി ഇക്കാര്യം പറഞ്ഞത്. ഇന്ന് മൂന്ന് മണിക്കാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
 
ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പ് ഉണ്ടെന്നും ഇഡി പറഞ്ഞു. കാര്‍ഡ് കണ്ടെത്തിയത് ഉറപ്പിക്കാനായി മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചു. കാര്‍ഡ് കണ്ടെത്തിയെന്ന ഇഡിയുടെ അവകാശവാദം തെറ്റാണെന്ന് ബിനീഷിന്റെ കുടുംബം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍