മനുസ്മൃതി നിയമ പുസ്‌തകമല്ല, ഭാവനയ്‌ക്ക് അനുസരിച്ച് ഓരോ വ്യക്തിക്കും വ്യാഖ്യാനിക്കാൻ സ്വാതന്ത്രമുണ്ട്‌ :മദ്രാസ് ഹൈക്കോടതി

ചൊവ്വ, 10 നവം‌ബര്‍ 2020 (11:44 IST)
മനുസ്മൃതി പ്രത്യേക രീതിയിൽ മാത്രം വായിക്കേണ്ട നിയമപുസ്‌തകമൊന്നുമല്ലെന്ന് മദ്രാസ് ഹൈക്കോടതി. 2,000 വർഷം പഴക്കമുള്ള പുരാതനഗ്രന്ഥമാണ് മനുസ്മൃതിയെന്നും ഒരോരുത്തർക്കും അത് അവരുടെ ഭാവനയ്‌ക്ക് അനുസരിച്ച് വ്യാഖ്യാനിക്കാൻ സ്വാതന്ത്രമുണ്ടെന്നും കോടതി വ്യക്തമാക്കി.
 
മനുസ്മൃതിയെ അപമാനിച്ചുവെന്ന് കാണിച്ച് വിടുതലൈ സിരുത്തൈകൾ കക്ഷി നേതാവും എംപിയുമായ തോൾ തിരുമാവളവന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്രമുണ്ടെന്നും ധാർമികത എന്നത് നിയമാനുസൃതമല്ലെന്നും അത് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍