നിരത്തുകളില്‍ പരമാവധി സ്പീഡ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ കുറവ്: സ്പീഡ് ക്യാമറ ഉപയോഗിച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി

ശ്രീനു എസ്

തിങ്കള്‍, 2 നവം‌ബര്‍ 2020 (19:41 IST)
നിരത്തുകളില്‍ സ്പീഡ് ക്യാമറ ഉപയോഗിച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. നിയമപ്രകാരം ഓരോ നിരത്തുകളില്‍ അനുവദിക്കാവുന്ന പരമാവധി വേഗത കാണിക്കണമെന്നാണ് എന്നാല്‍ കേരളത്തില്‍ ഇത്തരം ബോര്‍ഡുകള്‍ കുറവാണ്. എന്നാല്‍ ഇതൊന്നും അറിയാതെ വാഹനം ഓടിക്കുന്നവര്‍ക്ക് അമിത വേഗതയ്ക്കുള്ള പിഴ അധികൃതര്‍ ഈടാക്കുന്നുണ്ട്. ഇത് ശരിയല്ലെന്ന് കോടതി പറഞ്ഞു.
 
അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. കൂടാതെ മോട്ടോര്‍ വാഹന നിയമപ്രകാരം പിഴചുമത്താന്‍ പൊലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് സിജു കമലാസനന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍