രണ്ടു ദിവസങ്ങള്‍ക്കകം വീണ്ടും പുള്ളിപ്പുലിയെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ വര്‍ത്തൂരിലെ വിബ്ജിയോര്‍ സ്‌ക്കൂള്‍ അടച്ചു. രാത്രി 9.30നും 10നും ഇടയിലാണ് സ്‌ക്കൂളിലെ സി.സി.ടി.വി ക്യാമറിയില്‍ വരാന്തയിലൂടെ നടക്കുന്ന പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞത്.
ഉടനെ വിവരം വനപാലകരെ അറിയിച്ചുവെങ്കിലും രാത്രി പുലിയെ തിരയാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ശ്രമം ബുധനാഴ്ച്ചത്തേക്ക് മാറ്റി. പുലിയെ കണ്ട സാഹചര്യത്തില്‍ ബുധനാഴ്ച്ച സ്കൂളിന് അവധി പ്രഖ്യാപിച്ചു.
രണ്ടു ദിവസത്തിനു മുന്‍പ് ഇതേ സ്കൂളില്‍ കണ്ട മറ്റൊരു പുള്ളിപുലിയെ ശ്രമകരമായ ദൌത്യത്തിനൊടുവിലാണ് വനംവകുപ്പ് പിടികൂടിയിത്. മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഒരു മൃഗ ഡോക്ടര്‍ക്കും പരിക്കേറ്റിരുന്നു. ഒരു ദിവസം നീണ്ട ഓപ്പറേഷനൊടുവിലാണ് പുലിയെ മയക്കുവെടി വെച്ച് പിടികൂടിയത്.
സമീപവാസികളോട് അതീവ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പുലിയെ പിടിക്കാനായി വനപാലാകര്‍ ശ്രമം തുടങ്ങി.