പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് സിപിഎം നേതാക്കളായ പിപി ദിവ്യയും പികെ ശ്രീമതിയും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 ജനുവരി 2025 (16:47 IST)
divya and sreemathy
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് സിപിഎം നേതാക്കളായ പിപി ദിവ്യയും പികെ ശ്രീമതിയും. സിപിഎം നേതാക്കളായ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഇരുവരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചത്. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ശിക്ഷയിലാണ് ഹൈക്കോടതി മരവിപ്പിച്ചത്.
 
ഇത് എല്ലാവരുംപ്രതീക്ഷിച്ച കാര്യമാണെന്ന് പി കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ കാണാനെത്തിയത് മനുഷ്യത്വപരമായ കാര്യമാണെന്നും പി കെ ശ്രീമതി പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് നാല് സിപിഎം നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അഞ്ചുവര്‍ഷം തടവിനായിരുന്നു ഇവരെ സിബിഐ കോടതി ശിക്ഷിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍