ബംഗ്ലാദേശ് എംപിയെ കൊല്‍ക്കത്തയില്‍ കാണാതായി; കൊല്ലപ്പെട്ടെന്ന് പൊലീസ് സംശയിക്കുന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 മെയ് 2024 (14:37 IST)
bangladesh mp
ബംഗ്ലാദേശ് എംപിയെ കൊല്‍ക്കത്തയില്‍ കാണാതായി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയുടെ എംപിയായ അന്‍വറൂള്‍ അസിം അനറിനെയാണ് കാണാതായത്. മെയ് 12നാണ് ഇദ്ദേഹം വെസ്റ്റ് ബംഗാളില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. ചികിത്സയ്ക്കായാണ് ഇദ്ദേഹം കൊല്‍ക്കത്തയില്‍ എത്തിയത്. ന്യൂട്ടന്‍ ഏരിയയിലെ ഒരു ഫ്‌ളാറ്റില്‍ നിന്നും ഇദ്ദേഹത്തിന്റെ രക്ത സാമ്പിള്‍ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം കൊല്ലപ്പെട്ടതായും മൃതദേഹം ന്യൂട്ടന്‍ ഏരിയയില്‍ എവിടെയും ഉണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്. 
 
56കാരനായ ഇദ്ദേഹം സുഹൃത്ത് ഗോപാല്‍ വിശ്വാക്കൊപ്പമാണ് കൊല്‍ക്കത്തയില്‍ എത്തിയത്. രണ്ടുദിവസം മുന്‍പാന്‍ എംപിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപാല്‍ പൊലീസില്‍ പരാതി നല്‍കിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article