പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍. 10 കളികള്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് ജയത്തോടെ 16 പോയിന്റാണ് രാജസ്ഥാന് ഉള്ളത്. എന്നാല്‍ ലഖ്‌നൗവിനെതിരായ ജയത്തോടെ കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 11 കളികളില്‍ നിന്ന് എട്ട് ജയവും മൂന്ന് തോല്‍വിയും സഹിതം 16 പോയിന്റ് തന്നെയാണ് കൊല്‍ക്കത്തയ്ക്കും ഉള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ് കൊല്‍ക്കത്ത.
0.622 ആണ് രാജസ്ഥാന്റെ നെറ്റ് റണ്‍റേറ്റ്. കൊല്‍ക്കത്തയുടേത് 1.453 ആണ്. 11 കളികളില്‍ നിന്ന് 12 പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്നാം സ്ഥാനത്തും 10 കളികളില്‍ നിന്ന് 12 പോയിന്റ് ഉള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദ് നാലാം സ്ഥാനത്തുമാണ്. 11 കളികളില്‍ മൂന്ന് ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സാണ് പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്ത്.