മധ്യപ്രദേശും കോൺഗ്രസിനൊപ്പം, സർക്കാർ രൂപീകരണത്തിന് അവകാശവാദവുമായി ബിജെപി ഗവർണറെ കാണും

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (09:48 IST)
രാജ്യം ആകാംഷയോടെ ഉറ്റു നോക്കിയ അഞ്ച് സംസ്ഥാനങ്ങളുടെയും മുഴുവൻ ഫലം പുറത്തുവന്നതോടെ ജയം കോൺഗ്രസിന് തന്നെ. അടിമുടി തകർന്ന് ബിജെപി. മുഴുവൻ സീറ്റുകളിലെയും ഫലം പുറത്തുവന്നപ്പോൾ മധ്യപ്രദേശിൽ കോൺഗ്രസ് വലിയ ഒറ്റകക്ഷി. 
 
24 മണിക്കൂർ നീണ്ടുനിന്ന വോട്ടെണ്ണലിനൊടുവിൽ കോൺഗ്രസ് 114 സീറ്റുനേടിയപ്പോൾ 109 സീറ്റുമായി ബിജെപി രണ്ടാം സ്ഥാനത്താണ്. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കോൺഗ്രസ് ഇന്നലെത്തന്നെ രംഗത്തിയിരുന്നു.  
 
മധ്യപ്രദേശിൽ മായാവതിയുടെ ബിഎസ്പിയും അഖിലേഷിന്റെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ, ഭൂരിപക്ഷമുണ്ടെന്നുകാട്ടി ബിജെപിയും ഗവർണറെ കാണും. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article