അസമിലെ പ്രളയത്തില്‍ മരണസംഖ്യ 113 ആയി. പ്രളയം ബാധിച്ച ജില്ലകളുടെ എണ്ണം ഞായറാഴ്ച 11 ആയി ഉയര്‍ന്നിട്ടുണ്ട്. 1.30 ലക്ഷത്തോളം പേര്‍ നിലവില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നുണ്ട്. ഈ വര്‍ഷത്തെ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ഇടിമിന്നല്‍, കൊടുങ്കാറ്റ് എന്നിവയില്‍ മരിച്ചവരുടെ എണ്ണം 113 ആയിട്ടുണ്ട്.
ധുബ്രി ജില്ലയില്‍ ഇപ്പോഴും ക്രമാതീതമായി ഒഴുകുന്ന ബ്രഹ്മപുത്ര നദിയാണ് അപകടനിലയ്ക്ക് മുകളില്‍ ഒഴുകുന്ന ഒരേയൊരു പ്രധാന നദി. 11 ജില്ലകളിലെ 21 റവന്യൂ സര്‍ക്കിളുകളിലും 345 വില്ലേജുകളിലുമായി 95,554 പേര്‍ ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ കഴിയുന്നതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ബുള്ളറ്റിന്‍ അറിയിച്ചു.