ഇന്ത്യൻ സൈന്യം പാക് അധിനിവേശ കശ്മീരിൽ നടത്തിയ മിന്നലാക്രമണത്തിന് എന്ത് തെളിവാണുള്ളതെന്ന് ചോദിച്ച നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി എംഎൽഎ രംഗത്ത്. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള എം എൽ എ രാമേശ്വർ ശർമയാണ് നേതാക്കൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
മിന്നലാക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ടവർ സ്വന്തം മാതാപിതാക്കളുടെ വിവാഹ രാത്രിയിലെ ദൃശ്യങ്ങൾ തെളിവായിട്ട് ആവശ്യപ്പെടുമോ എന്നാണ് രാമേശ്വർ ചോദിക്കുന്നത്. ഡ്ലഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പാക് പ്രധാനമന്ത്രി നവാസ് ചെരീഫിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും എം എൽ എ കുറ്റപ്പെടുത്തി.
കോൺഗ്രസ് നേതാവ് സംഞ്ജയ് നിരൂപ് ആയാലും കെജ്രിവാൾ ആയാലും ഇന്ത്യൻ സൈന്യത്തെ വിശ്വാസമില്ലാത്ത, അവർക്കെതിരെ സംസാരിക്കുന്ന ഇവരൊക്കെ സ്വന്തം മാതാപിതാക്കളുടെ വിവാഹരാത്രിയിലെ ദൃശ്യങ്ങൾ കണ്ടതിനുശേഷമേ തങ്ങളുടെ ജന്മത്തിലും വിശ്വസിക്കുകയുള്ളൊ എന്നും രാമേശ്വർ ചോദിച്ചു. രാമേശ്വറിന്റെ ആരോപണം വിവാദമാകുമെന്ന കാര്യത്തിൽ സംശയമില്ല.