കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ടുഭീകരരെ വധിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 26 ഒക്‌ടോബര്‍ 2023 (17:28 IST)
കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ടുഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ മച്ചില്‍ സെക്ടറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കുപ് വാര ജില്ലയില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. 
 
കുപ് വാര സെക്ടറിലെ നിയന്ത്രണരേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതായി സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും ഇന്റലിജന്‍സ് ഏജന്‍സികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article