കുല്‍ഗാമില്‍ നിന്ന് കാണാതായ സൈനികനെ പോലീസ് ജീവനോടെ കണ്ടെത്തി; മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 4 ഓഗസ്റ്റ് 2023 (14:40 IST)
കുല്‍ഗാമില്‍ നിന്ന് കാണാതായ സൈനികനെ പോലീസ് ജീവനോടെ കണ്ടെത്തി. ലേയില്‍ ജോലി ചെയ്തിരുന്ന ജാവേദ് അഹമ്മദ് വാനിയ എന്ന സൈനികനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇദ്ദേഹംത്തെ ചോദ്യം ചെയ്യും
 
ലേയില്‍ നിന്നും അവധിക്കുവന്ന സൈനികന്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാനിരിക്കേയാണ് കാണാതാവുന്നത്. തിരോധാനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. വ്യാഴാഴ്ച കുല്‍ഗാം പോലീസാണ് ഇയാളെ കണ്ടെത്തിയത്. ഇയാള്‍ സഞ്ചരിച്ച കാര്‍ പരന്‍ഹാലില്‍ നിന്ന് സൈന്യം കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍