പാക്കിസ്ഥാനില്‍ സൈനിക കേന്ദ്രത്തിന് നേര്‍ക്ക് നടന്ന ഭീകരാക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 ജൂലൈ 2023 (09:30 IST)
പാക്കിസ്ഥാനില്‍ സൈനിക കേന്ദ്രത്തിന് നേര്‍ക്ക് നടന്ന ഭീകരാക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവശ്യയിലെ സൈനിക കേന്ദ്രത്തിനു നേര്‍ക്കാണ് ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ ആയിരുന്നു ആക്രമണം നടന്നത്. 
 
അതേസമയം സൈന്യം നടത്തിയ തിരിച്ചടിയില്‍ മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. ഒരു സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രീക് ഇ ജിഹാദ് പാക്കിസ്ഥാന്‍ ഏറ്റെടുത്തു. ഏതാനും മാസങ്ങളായി ബലൂചിസ്ഥാനില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍