20 ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ അടുത്ത വര്‍ഷം ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടത്. 2025 ആകുമ്പോഴേക്കും 2 സ്വദേശികള്‍ക്ക് ജോലി അല്‍കണം. സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ 2025 ജനുവരിയില്‍ 96,000 ദിര്‍ഹം അടയ്ക്കണമെന്നും മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കുന്നു.
വാര്‍ത്താവിനിമയം,സാമ്പത്തിക സ്ഥാപനങ്ങള്‍,ഇന്‍ഷുറന്‍സ് മേഖല,റിയല്‍ എസ്‌റ്റേറ്റ്,പ്രൊഫഷണല്‍ ടെക്‌നിക്കള്‍ മേഖല,ഓഫീസ്,ഭരണം,കല,വിനോദം,ഖനന മേഖല,ക്വാറികള്‍,വിദ്യാഭ്യാസം,ആരോഗ്യമേഖല,സാമൂഹ്യസേവനം,നിര്‍മാണ മേഖല,മൊത്തവ്യാപാരം,ചില്ലറ വ്യാപാരം,ഗതാഗതം,വെയര്‍ ഹൗസ്,ഹോട്ടല്‍,റിസോര്‍ട്ട്,ടൂറിസം,എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം പ്രധാനമായി നടപ്പിലാക്കുന്നത്.