പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉണ്ടോ? പട്ടികജാതി വികസന വകുപ്പിൽ പ്രമോട്ടറാകാം 1217 ഒഴിവുകൾ

വെള്ളി, 2 ജൂണ്‍ 2023 (20:39 IST)
പട്ടികജാതി വികസന വീഴില്‍ വിവിധ ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ പ്രമോട്ടര്‍മാരുടെ 1217 ഒഴിവുകള്‍. താത്കാലിക നിയമനം. പട്ടികജാതി വിഭാഗക്കാര്‍ക്കാണ് അവസരം ഉള്ളത്. ജൂണ്‍ 5 വരെ അപേക്ഷ നല്‍കാം. പ്ലസ്ടുവോ തത്തുല്യമായ യോഗ്യതയാണ് ഇതിനായി ആവശ്യമുള്ളത്. ഓണറേറിയം: 10,000 രൂപ.
 
ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണസ്ഥാപന പരിധിയിലുള്ളവരായിരിക്കണം അപേക്ഷകര്‍. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ജാതി,വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുമുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം.
 
കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍/പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍