നാലു വർഷത്തിനിടെ രാജ്യത്ത് ഐടി മേഖലയിൽ 2 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതായി കണക്കുകൾ

ഞായര്‍, 21 മെയ് 2023 (16:59 IST)
നടപ്പുവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഐടി മേഖലയില്‍ 2 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. വലിയ കമ്പനികള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പ്പുകള്‍ വരെ ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കൂട്ടപിരിച്ചുവിടല്‍ വരുന്ന മാസങ്ങളിലും തുടരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
 
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് മെറ്റയും ഗൂഗിളും ആമസോണുമടങ്ങുന്ന വലിയ കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം നടത്തിയത്. ജീവനക്കാരെ പിരിച്ചുവിടുന്നത് ട്രാക്ക് ചെയ്യുന്ന Layoffs.fyi എന്ന സൈറ്റിലെ വിവരങ്ങള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ചെറുതും വലുതുമായ 695 കമ്പനികളില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് ജോലി നഷ്ടമായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍