ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യ നിയന്ത്രണ രേഖയില്‍ 68,000 ത്തോളം സൈനികരെ എയര്‍ ലിഫ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 14 ഓഗസ്റ്റ് 2023 (09:15 IST)
ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യ നിയന്ത്രണ രേഖയില്‍ 68,000 ത്തോളം സൈനികരെ എയര്‍ ലിഫ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയിലാണ് ഇന്ത്യ വ്യോമസേനയുടെ സഹായത്തോടെ സേനാവിന്യാസം നടത്തിയത്. സൈനികരെയും ആയുധങ്ങളെയും കിഴക്കന്‍ ലഡാക്കിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്തിട്ടുണ്ട്. വാര്‍ത്ത ഏജന്‍സികള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 
 
90ലധികം ടാങ്കുകളും 330 ബിഎംപി ഇന്‍ഫണ്ടറി കോംപാക്ട് വാഹനങ്ങളും റഡാര്‍ സംവിധാനങ്ങളും പീരങ്കികളും എയര്‍ ലിഫ്റ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍