29വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 നവം‌ബര്‍ 2024 (13:39 IST)
saira banu
സംഗീത സംവിധായകന്‍ എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു. വിവാഹമോചന നേടുന്നത് 29 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ്. സൈറ ബാനുവാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെ എടുത്ത തീരുമാനമാണിതൊന്നും സൈറാബാനു വ്യക്തമാക്കി. പരസ്പരം സ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാവാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയില്‍ പറയുന്നു.
 
സൈറ ബാനുവിന്റെ അഭിഭാഷക വന്ദന ഷാ പ്രസ്താവന ഇന്ത്യ ടുഡേയ്ക്ക് നല്‍കുകയായിരുന്നു. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ദമ്പതികളുടെ മകന്‍ അര്‍മിന്‍ പറഞ്ഞു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിലൂടെയാണ് അര്‍മിന്‍ ഇക്കാര്യം പറഞ്ഞത്. 1995 ലാണ് ഇരുവരും വിവാഹിതരായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article